മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. മലപ്പുറം തോണിക്കൈ സ്വദേശി ഷിജു (കുട്ടൻ 48) ആണ് മരിച്ചത്. മലപ്പുറം എടക്കരയിൽ ഇന്നലെ രാത്രിയാണ് അപകടം. ഇറക്കത്ത് നിർത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ്റെ ഡ്രൈവറും ഷിജു തന്നെയാണ്. വീടിന് സമീപം ചെറിയ ഇറക്കത്തിലുള്ള വഴിയിലാണ് മിനി ലോറി ഷിജു നിർത്തിയിട്ടത്. നിർത്തിയ വാഹനത്തിൽ നിന്നും വീട്ടു സാധനങ്ങൾ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു. വഴിയിലേക്ക് വീണ ഷിജുവിൻറെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചു തന്നെ ഷിജു മരിച്ചു

