പി.ജയരാജന്റെ പുസ്തകത്തിൽ അബ്ദുൾ നാസർ മദനിക്കെതിരെ രൂക്ഷ പരാമർശം

പി.ജയരാജന്റെ പുസ്തകത്തിൽ അബ്ദുൾ നാസർ മദനിക്കെതിരെ രൂക്ഷ പരാമർശം.

അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിൽ പി.ജയരാജന്റെ പരാമർശം.

മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌.

ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും ജയരാജൻ ആരോപിക്കുന്നു.

മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.

പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

അതേസമയം, 2009ലെ മദനി – സിപിഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു.

മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്.

മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം.

ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്.

ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് സിസിഇ (Centre for Continuing Education) വിഭാഗത്തിലെ ബുക്‌സ് ഓഫ് അക്കൗണ്ട്‌സ്  2024-25, 2025-26 സാമ്പത്തിക വര്‍ഷ കാലയളവിൽ...

ഡെപ്യൂട്ടേഷൻ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ....

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതി

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന്...

പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

പിപി ദിവ്യ പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് സൂചന.ആത്മഹത്യാ പ്രേരണക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ദിവ്യയ്ക്ക് നിയമോപദേശം...