പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം

പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം.

തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികളാണ് ചർച്ചയിൽ.

അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും.

ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

ആസൂത്രിതമായി എഡിഎമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്‌.

ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്.

അതുവരെ അറസ്റ്റ്‌ നീളാനാണ് സാധ്യത.

എന്നാൽ ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാകുന്നത് ക്ഷീണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം.

അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിർദേശം ദിവ്യക്ക് സിപിഎം നൽകി എന്നാണ് വിവരം.

Leave a Reply

spot_img

Related articles

പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ...

നവീൻ ബാബുവിൻ്റെ മരണം; പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം.കണ്ണൂർ...

പി.ജി. ഹോമിയോ: ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി

2024 - ലെ പി.ജി. ഹോമിയോ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2024 ലെ പി.ജി. ഹോമിയോ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ...

ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍

ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍.പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. പതിവ് പോലെ നടക്കാനിറങ്ങുമ്പോള്‍ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ ധരിച്ചതായിരുന്നു. ഉടൻ കാലില്‍ എന്തോ കടിച്ചതായി തോന്നുകയും...