പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. ശശിയെ ഉടൻ മാറ്റില്ല

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. ശശിയെ ഉടൻ മാറ്റില്ലന്ന് സൂചന.പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കിൽ നടപടിയെടുത്താല്‍ മതിയെന്നാണ് പാർട്ടി തീരുമാനം എന്നറിയുന്നു.സിപിഎം സമ്മേളനം നടക്കുന്ന സമയത്ത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ മുന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുനേരെ ഉയരാനാണ് സാധ്യത.

കഴിഞ്ഞ എറണാകുളം പാർട്ടി സമ്മേളനത്തിലാണ് പി. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനമെടുത്തത്. സമ്മേളന പ്രതിനിധി ആകാതിരുന്നിട്ടും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാകുകയായിരുന്നു അദ്ദേഹം. ഇതോടെ പുത്തലത്ത് ദിനേശനെ മാറ്റി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി.ആരോപണങ്ങളുടെ ആദ്യദിനങ്ങളില്‍ ശശിയുടെ പേരെടുത്ത് പറഞ്ഞ പി.വി അൻവർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തില്‍ അത്തരത്തിലുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പിന്തുണ നല്‍കിയെങ്കിലും, പാർട്ടി, മുഖ്യമന്ത്രി, ശശി എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയർത്തുന്നതില്‍ അൻവറിനോട് അത്രയും സ്നേഹം പ്രകടിപ്പിച്ചിട്ടില്ല.

പകരം സർക്കാർ പി. ശശിക്കു സംരക്ഷണം നല്‍കുന്നതാണു കാണാൻ കഴിഞ്ഞത്. കടുത്ത വിമർശനങ്ങള്‍ ഉയർന്നുവന്നിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം സിപിഎം എടുക്കില്ല.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...