പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്ത് പി.ശശി

പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. അഡ്വ കെ. വിശ്വൻ മുഖേനയാണ് ശശി ഹർജി സമർപ്പിച്ചത്.

എഡിഎം നവീൻ ബാബുവിന്‍റെ മരണം, ഇ.പി.ജയരാജന്‍റെ ആത്മകഥാ വിവാദം എന്നിവയ്ക്കെല്ലാം പിന്നില്‍ ശശി ആണെന്ന് കഴിഞ്ഞ ദിവസം അൻവർ പ്രസംഗിച്ചിരുന്നു. ഈ ആരോപണങ്ങളില്‍ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളില്‍ തലശേരിയിലുമായാണ് കേസ് ഫയല്‍ ചെയ്തത്.

സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്‌എസ് ബന്ധം തുടങ്ങി പല സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിൻവലിച്ച്‌ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസ് അൻവറിന് അയച്ചിരുന്നു.അതിന് മറുപടി നല്‍കാത്തതിനെ തുടർന്ന് അൻവറിനെതിരെ ശശി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

Leave a Reply

spot_img

Related articles

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...