പി.വി. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുന്നു; എ.കെ. ബാലൻ

പി.വി. അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം നേതാവ് എ.കെ. ബാലൻ

അന്‍വറിന്റെ പരാതി മികച്ച ഉദ്യോഗസ്ഥരെക്കൊണ്ടാണ് അന്വേഷിപ്പിക്കുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് അന്‍വറിന്റെ ശ്രമമെന്നും എന്നാല്‍ ഇതുകൊണ്ടെന്നും പിണറായിയെ തകര്‍ക്കാനാകില്ലെന്നും പറഞ്ഞു.

അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന അന്‍വറിന്റെ ആക്ഷേപം പച്ചക്കള്ളം. നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ലല്ലോയെന്നവും ഈ തുറുപ്പുചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് നേരത്തേ തന്നെ അറിയാമായിരുന്നെന്നും എ.കെ. ബാലന്‍ പറഞ്ഞു. കള്ളനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തുന്നു.

അന്‍വര്‍ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ‘മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലന്‍ ചോദിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയില്‍ കളങ്കം ഉണ്ടാക്കുകയാണ് അന്‍വറിന്റെ ലക്ഷ്യം. എന്നാല്‍ തലശ്ശേരി മാറാട് കലാപങ്ങളില്‍ ജീവന്‍ പണയം വെച്ച്‌ അവര്‍ക്കൊപ്പം നിന്നയാളാണ് പിണറായി.

കലാപങ്ങളില്‍ ഇടപെടല്‍ നടത്തിയത് പിണറായിയാണ്. ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകര്‍ക്കാനാവില്ലന്നും ബാലൻ പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...