പത്മജയുടെ തീരുമാനം അപമാനകരം : പി കെ കുഞ്ഞാലികുട്ടി

ബിജെപിയിലേക്കു പോകാനുളള കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ തീരുമാനം അപമാനകരം : പി കെ കുഞ്ഞാലികുട്ടി.

മക്കള്‍ പോകുന്നതില്‍ വലിയ കാര്യമില്ലെന്നും,വാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

പത്മജ ബിജെപിയിലേക്കു പോയ അവസ്ഥയെ കോണ്‍ഗ്രസ്സ് ധൈര്യപൂര്‍വ്വം നേരിടുകയാണ്.

ആ ഉശിര് ജനങ്ങള്‍ കാണുന്നുണ്ട്. അപ്പോള്‍ കോട്ടമല്ല നേട്ടമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നതെന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു.

മക്കള്‍ സ്വയം എസ്‌റ്റാബ്ലീഷ് ചെയ്യണം. അച്ഛന്മാര്‍ എടുക്കുന്ന നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനം മക്കള്‍ എടുത്താല്‍ അതിനെ ജനങ്ങള്‍ ഉള്‍കൊളളില്ല.

അവരുടെ മണ്ടത്തരം എന്നേ കേരളത്തിലെ ആളുകള്‍ കാണൂ. ഇവിടെ അത്തരം ആളുകളെ പുച്ഛത്തോടെയേ കാണൂ.

ഇ ഡി അന്വേഷണത്തെ ഭയന്നാണോ പത്മജയുടെ ബി ജെ പി പ്രവേശനം എന്ന ചോദ്യത്തിനോട് പോടിച്ചോടുന്നവനെ പേടിതൊണ്ടന്‍ എന്നല്ലെ ജനം പറയൂ എന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ മറുപടി.

കേരളത്തില്‍ ബിജെപിക്ക് എളുപ്പത്തില്‍ വേരുണ്ടാക്കാന്‍ കഴിയില്ലെന്നും അതു പരമാർത്ഥ സത്യമാണന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ മേല്‍കൈ ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...