കെ കരുണാകരൻ്റെ മകളും കെ മുരളീധരൻ്റെ സഹോദരിയുമായ പത്മജവേണുഗോപാൽ ബിജെപിയിലേക്ക് എന്നു സൂചന.
വ്യാഴാഴ്ച നേരിട്ട് ഡൽഹിയിലെത്തി പത്മജ ബി.ജെ പി അംഗത്വം സ്വീകരിക്കുമെന്നാണ് അവരുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായി തന്നെ അവഗണിക്കുന്നുവെന്ന പരാതി പലപ്പോഴായി പത്മജ മാധ്യമങ്ങളോട് ആവർത്തിച്ചിരുന്നു.
കെ മുരളീധരൻ്റെ സഹോദരി എന്ന ലേബലിൽ തന്നെ തഴയുകയാണന്ന് അവർക്ക് പരിഭവും പരാതിയുമുണ്ടായിരുന്നു.
ഇന്ന് കോൺഗ്രസ് നാളെ ബിജെപി എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇടതുപക്ഷത്തിന് കോൺഗ്രസിനെ പരിഹസിക്കുവാൻ ഒരു മുട്ടൻ വടി കൊടുത്തിട്ടാണ് പത്മജ വേണുഗോപാൽ ഡൽഹിക്കു വണ്ടി പിടിക്കുന്നത്.