പഹല്‍ഗാം ഭീകരാക്രമണം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന് പങ്കുള്ളതായി എന്‍ഐഎ

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍ ഭീകരവാദികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫാറൂഖ് അഹമ്മദിന്റെ കുപ്‌വാരയിലെ വീട് കഴിഞ്ഞ ദിവസം സുരക്ഷാസേന തകര്‍ത്തിരുന്നു.പാക് അധിനിവേശ കശ്മീരിലാണ് നിലവില്‍ ഫാറൂഖ് അഹമ്മദ് ഉള്ളതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടുകൊല്ലമായി കശ്മീരില്‍ നടന്നുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഫാറൂഖ് അഹമ്മദിന്റെ സ്ലീപര്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് സുരക്ഷാസേന കണ്ടെത്തിയിരുന്നു.

പഹല്‍ഗാമില്‍ നടന്ന ആക്രമണവും ഇവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് എന്‍ഐഎയുടെ നിഗമനം.പാകിസ്ഥാനില്‍നിന്ന് കശ്മീരിലെ മൂന്ന് സെക്ടറുകളിലേക്ക് ഭീകരപ്രവര്‍ത്തകരുടെ നുഴഞ്ഞുകയറ്റത്തിനുള്ള സംവിധാനങ്ങളൊരുക്കുന്നത് ഫാറൂഖ് അഹമ്മദാണ്. കശ്മീരിലെ പര്‍വതപ്രദേശങ്ങളിലെ എല്ലാ സഞ്ചാരപാതകളെക്കുറിച്ചും ഫാറൂഖിന് നല്ല അറിവുണ്ട്. 1990-നും 2016-നും ഇടയില്‍ പലതവണ ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും യാത്ര ചെയ്തതായി അന്വേഷണ ഏജന്‍സി പറയുന്നു. പഹല്‍ഗാം ആക്രണത്തിനുശേഷം ഫാറൂഖിന്റെ പല കൂട്ടാളികളേയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തു

Leave a Reply

spot_img

Related articles

പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.സേനകളിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപ...

പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്

പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രിൽ 27 നാണ് ഇ മെയിൽ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം...

മേയ് ഒന്ന് മുതൽ പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്

മേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്....

പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി

പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ്...