​പരിക്കേറ്റയാളെ കട്ടപ്പനയിൽ നിന്നും പാലായിൽ എത്തിച്ചത് ഒന്നര മണിക്കൂർ കൊണ്ട്

പശു കുത്തി ​​​ഗുരുതര പരുക്കേറ്റ രോഗിയുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് പാലായിലെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി.

കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ വയറിൽ ​ഗുരുതര പരുക്കേറ്റത്.

ബന്ധുവീടിൽ മേസ്തിരി ജോലി ചെയ്തുകൊണ്ടിരുന്ന മാത്തുക്കുട്ടിയെ സമീപത്തുകൂടി അഴിച്ചു കൊണ്ട് പോയ പശു ആക്രമിക്കുകയായിരുന്നു.

ജോലി ചെയ്തിരുന്ന ഭിത്തിയോട് ചേർത്ത് നിർത്തിയാണ് പശു കുത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ അണക്കരയിലും, തുടർന്നു കട്ടപ്പനയിലും ആശുപത്രികളിലും എത്തിച്ചു.

തുടർന്ന് വി​ദ​ഗ്ദ ചികിത്സക്കായി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെ കട്ടപ്പനയിൽ നിന്നു പുറപ്പെട്ട ആംബുലൻസ് വാഗമൺ റൂട്ടിൽ കനത്ത മഴയും കോടമഞ്ഞുമായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് എത്തിയത്.

ഹൈറേഞ്ച് കിം​ഗ്സ് എന്ന ആംബുലൻസ് ഡ്രൈവർമാരുടെ വാട്സ് ആപ്പ് കൂട്ടായ്മ പ്രധാന ജംഗ്ഷനുകളിൽ സഹായത്തിന് ഉണ്ടായിരുന്നതിനാലാണ് മറ്റ് ട്രാഫിക് തടസങ്ങൾ കൂടാതെ വേ​ഗത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരാൻ സാധിച്ചത്.

ആംബുലൻസ് കട്ടപ്പനയിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ വാട്സ് ആപ്പ് കൂട്ടായ്മ ​​ഗ്രൂപ്പിൽ വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ഡ്രൈവർ സൂരജ് മാത്യു, സഹായി ടോം തോമസ് എന്നിവരായിരുന്നു ആംബുലൻസ് നിയന്ത്രിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്തുക്കുട്ടിയെ അടിയന്തര ചികിത്സ നൽകിയ ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...