സന്ദീപ് വാര്യർ പാർട്ടി വിട്ടതില്‍ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ

സന്ദീപ് പോയതില്‍ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച്‌ പോയവനെ പ്രവർത്തകർ ഉള്‍ക്കൊള്ളില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.പാർട്ടിയുടെ വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. സന്ദീപിന് കൂടുതല്‍കാലം കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതല്‍ വിലകൊടുത്ത പാർട്ടിയില്‍ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവില്‍ പോയത്.നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ സന്ദീപ് വാര്യറെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും. മൂത്താൻ തറയുമായി സന്ദീപിന് എന്തുബന്ധമാണ് ഉള്ളത്? പാർട്ടി വിടുമ്ബോള്‍ സ്വന്തം നിഴല്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...