പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഏകീകരിക്കുന്ന പാര്‍ട്ടി നിലപാടിന്റെ വിജയം: എസ്ഡിപിഐ

വിഭജന രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള എസ് ഡി പി ഐയുടെ നിലപാടിനുള്ള അംഗീകാരമാണ്് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് വിഭജിക്കാനുള്ള സി പി എമ്മിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. മുനമ്പം വഖഫ്് ഭൂമി പ്രശ്നം വരെ ചര്‍ച്ച ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളിലടക്കം ഭിതി ജനിപ്പിച്ച് കേരളത്തില്‍ വേരൂന്നാനുള്ള ബി ജെ പിയുടെ കുതന്ത്രത്തെ പരാജയപ്പെടുത്തുന്നതില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ വിജയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അവിടെ മത്സരം നടക്കുന്നത് യുഡിഎഫും ബിജെപിയും തമ്മിലാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായ രാഷ്ട്രീയ പക്വതയോടെ വോട്ടു രേഖപ്പെടുത്തി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റുമാരായ പി അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീഖ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, ജോൺസൺ കണ്ടച്ചിറ, കൃഷ്ണൻ എരഞ്ഞിക്കൽ, പി ജമീല, എം എം താഹിർ, മഞ്ജുഷ മാവിലാടം, ട്രഷറർ എൻ കെ റഷീദ് ഉമരി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ സംസാരിച്ചു.

Leave a Reply

spot_img

Related articles

കേരള ഐഎസ് മൊഡ്യൂൾ കേസ്; NIA പ്രതിചേർത്ത 2 പേർക്ക് ഹൈക്കോടതി ജാമ്യം

തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ...

തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്....

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്....

ചൈനയ്ക്ക് മേൽ 104 % അധിക തീരുവ ചുമത്തി അമേരിക്ക; നാളെ മുതൽ പ്രാബല്യത്തിൽ വരും

ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. 104% അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു....