പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ ജയിപ്പിക്കാനുള്ള ഡീൽ ആണ് സി പി എം നടത്തിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.ആദ്യം മുതൽ അവസാനം വരെ യു ഡി എഫിനെ ലക്ഷ്യമിട്ട് സി പി എം നടത്തിയ ആരോപണങ്ങളും പരാതികളും ഡീലിന്റെ ഭാഗം.ഡീൽ എന്താണെന്ന് സി പി എം വ്യക്തമാക്കണം.ബി ജെ പി ജയിച്ചുപൊക്കോട്ടെ എന്നതാണ് സി പി എം സമീപനം.
വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിക്കാതെ കെ സി വേണുഗോപാൽ
കോൺഗ്രസിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തോട് പ്രതികരിക്കാതെ കെ സി വേണുഗോപാൽ. സമുദായ നേതാക്കളുമായി സംഘർഷം ഉണ്ടാക്കുന്നതല്ല പാർട്ടിയുടെ ജോലി.എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുപോവുക എന്നതാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ.