പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ ഗവ. വിക്ടോറിയ കോളേജില്‍നടക്കും.രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തിരഞ്ഞെടുപ്പു് കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.വോട്ടെണ്ണലിനായി വിക്ടോറിയ കോളേജില്‍ ഒരു ഹാളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ബാലറ്റുകള്‍എണ്ണുന്നതിനായി അഞ്ച് ടേബിളുകളും സര്‍വീസ് വോട്ടുകളുടെ കവറില്‍രേഖപ്പെടുത്തിയ ക്യു.ആര്‍കോഡ് റീഡ് ചെയ്യുന്നതിന് രണ്ട് ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്ബോള്‍ സ്ട്രോങ് റൂമുകള്‍ തുറക്കും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ബാലറ്റുകളും (സര്‍വീസ് വോട്ട്) പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അടുത്ത അരമണിക്കൂറിനുള്ളില്‍വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍എണ്ണിത്തുടങ്ങും.വോട്ടെണ്ണല്‍തുടങ്ങുന്നതിന് ഒരു മണിക്കൂര്‍മുമ്ബ് വരെ ലഭിച്ച ഇ.ടി.പി.ബി.എം.എസു.കള്‍വോട്ടെണ്ണലിന് പരിഗണിക്കും. ആദ്യം ക്യു ആര്‍കോഡ് റീഡര്‍ഉപയോഗിച്ച് ഇ.ടി.പി. ബി.എം.എസ് കവറുകള്‍ റീഡ് ചെയ്യും. ശേഷം ഈ കവറുകള്‍പോസ്റ്റല്‍ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.ലഭിച്ച തപാല്‍വോട്ടുകളില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍വോട്ടുകള്‍തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്‍രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക.ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ഉണ്ടാവും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍എന്നിവരും വോട്ടെണ്ണല്‍മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സര്‍വറുടെ ഡ്യൂട്ടി.വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍യൂണിറ്റുമാണ് വോട്ടെണ്ണല്‍മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍കണ്‍ട്രോള്‍യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും.തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഒന്നു മുതല്‍14 വരെയുള്ള ബൂത്തുകളിലെ യന്ത്രങ്ങള്‍ആദ്യം എണ്ണും. ഇതോടെ ഒരു റൗണ്ട് പൂര്‍ത്തിയാവും. ഇത്തരത്തില്‍വിവിധ റൗണ്ടുകളായി വോട്ടെണ്ണല്‍പൂര്‍ത്തിയാക്കും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ആ റൗണ്ടിന്റെ ടാബുലേഷന്‍നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്ബോഴും റിട്ടേണിങ് ഓഫീസര്‍എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍കൊണ്ടുവരാന്‍നിര്‍ദേശം നല്‍കും.എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍എണ്ണിത്തീരാന്‍ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.വിക്ടോറിയ കോളേജില്‍ സജ്ജീകരിച്ച വോട്ടെണ്ണല്‍ കേന്ദ്രം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡോ. എസ് ചിത്ര, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, വരണാധികാരി എസ്. ശ്രീജിത്ത് എന്നിവര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.