പാലക്കാട് ചിതലിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.
പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ അപകടത്തിൽപ്പെട്ട ലോറി തലകീഴായി മറിഞ്ഞു.
സ്വകാര്യബസിന്റെ മുൻവശം തകർന്നു.
തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയിക്കുന്നത്.