പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാത അലനല്ലൂര്‍ പാലകാഴിയില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്.
സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ആണ് സംഭവം.
എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.