ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍ .രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി.ഇതോടെ കേരളത്തിലെ ജലോത്സവ സീസണുകള്‍ക്ക് തുടക്കമാകും. ഡിസംബര്‍ വരെ കേരളത്തിലാകമാനം വള്ളംകളികള്‍ നടക്കും.കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് മിഥുനമാസത്തിലെ മൂലം നാളില്‍ ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന ജലോത്സവം. മന്ത്രി പി സി വിഷ്ണുനാഥാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുക. എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷാജി വി നായർ ഉള്‍പ്പടെയുള്ളവർ പങ്കെടുക്കും.അതേസമയം, വള്ളംകളിയോടനുബന്ധിച്ച്‌ പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധവും ശക്തമാണ്.

Leave a Reply

spot_img

Related articles

തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടി മരിച്ചു .കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20)...

പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി.കേരള ഹൗസിലെ പ്രോട്ടോക്കോള് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീകുമാറിനെ സസ്പെൻ്റ് ചെയ്തു.പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും...

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌ എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ കെ.പി.എസ്‌.എച്ച്‌.എ

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌, എന്ത്‌ പഠിപ്പിക്കണം എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌...

മുല്ലപ്പെരിയാർ; കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ നടക്കും.ജലവിഭവ -പാര്ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ...