കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 10 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി അഞ്ച് ദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആർട്ട് ആൻഡ് ക്രാഫ്റ്റിംഗ്, ഡിജിറ്റൽ ലിറ്ററസി, ഗെയിം ഡെവലപ്മെന്റ്, റോബോട്ടിക്സ്, എ.ആർ-വി.ആർ, ഗെയിമിംഗ് ആക്ടിവിറ്റീസ് എന്നിവയാണ് ക്യാമ്പിൽ ഉൾപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8289810279, 8921636122.