പനച്ചിക്കാട് പഞ്ചായത്ത് 18 , 19 വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികളായി ഡോ. ഇ കെ വിജയകുമാറും, ഭാര്യ ഡോ. ലിജി വിജയകുമാറും ജനവിധി തേടുന്നത്.ഡോ.വിജയകുമാർ നേരത്തെ 3 തവണയായി പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിജയകുമാർ പ്രതിനിധീകരിച്ചിരുന്ന 18-ാം വാർഡിൽ നിന്നും വിജയിച്ച ഡോ. ലിജി കഴിഞ്ഞ തവണ 17-ാം വാർഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.ഇത്തവണ 18-ാം വാർഡിൽ ഡോ.ലിജിയേയും, 19-ാം വാർഡിൽ Dr. വിജയകുമാറിനേയും മത്സരത്തിനായി വീണ്ടും പാർട്ടി നിയോഗിക്കുകയായിരുന്നു.കുറിച്ചി ആതുരാശ്രമം സെക്രട്ടറിയാണ് ഡോ. വിജയകുമാർ

