നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവൻവണ്ടൂരിൽ മെയ് 11 മുതൽ 18 വരെ

നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം 2024 മെയ് 11 മുതൽ 18 വരെ തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നടത്തപ്പെടുന്നു.

വൈശാഖ മാസാചരണത്തോടെ അനുബന്ധിച്ച് അഞ്ചു മഹാക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത് ഒൻപതിന് രാവിലെ ആറുമണിക്ക് തിരുവാറന്മുള ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ചൈതന്യ രഥഘോക്ഷയാത്രയോടെയാണ്.

മെയ് 11ന് വൈകുന്നേരം പഞ്ചമഹാവിഷ്ണു രഥ ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നതോടുകൂടി സത്രത്തിന് ആരംഭം കുറിക്കും.

സത്രത്തിന്റെ ഉദ്ഘാടനം മെയ് 12 ന് വൈകിട്ട് 4 മണിക്ക് ഗോവ ഗവർണർ ഡോക്ടർ. പി എസ് ശ്രീധരൻ പിള്ള നിർവഹിക്കും.

സത്ര ആചാര്യ സ്ഥാനം വഹിക്കുന്നത് അഡ്വക്കേറ്റ് ടി ആർ രാമനാഥൻ വടക്കൻ പറവൂർ ആണ്

മെയ് 18ന് വൈകുന്നേരം സത്രത്തിന് സമാപനം കുറക്കുകയും, അറുപത്തിയൊന്നാമത് ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ദി മഹായജ്ഞത്തിൻ്റെ ഭാഗമായുള്ള സമൂഹസദ്യയും, കൂട്ടപ്രാർത്ഥനയും നടക്കും.

മെയ് 19ന് ചരിത്ര പ്രസിദ്ധമായ ഘോഷയാത്രയും, ഗജമേളയും കുടമാറ്റവും നടക്കും.

സത്രത്തിൽ ഗവർണർമാർ, കേന്ദ്ര -സംസ്ഥാന മന്ത്രിമാർ ,സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

പാടൽപ്പെറ്റ 108 വൈഷ്ണവ തിരുപ്പതികളിൽ പ്രധാനമായും പാണ്ഡവ തിരുപ്പതികൾ എന്ന് പ്രസിദ്ധമായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളിൽ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന വൈശാഖമാസ തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മഹായജ്ഞമാണ് പാണ്ഡവീയ മഹാവിഷ്ണുസത്രം.

ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജന കൺവീനർ എസ് കെ രാജീവ്, സജു ഇടക്കല്ലിൽ ശ്രീരാജ് ശ്രീവിലാസം എന്നിവർ നേതൃത്വം നൽകും.

Leave a Reply

spot_img

Related articles

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...