മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ളെ നിയമം 2007 പ്രകാരം പെരിന്തല്‍മണ്ണ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രുപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയോ, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമ വികസനം അല്ലെങ്കില്‍ അതിനോട് ബന്ധപ്പെട്ട മറ്റു മേഖലകളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും സംഘടനയിലെ മുതിര്‍ന്ന ഭാരവാഹിയുമായിരിക്കണം.
നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം. പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി എന്നീ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
മേല്‍ പരാമര്‍ശിച്ച മേഖലകളില്‍ മികച്ച പൊതു പ്രവര്‍ത്തന പരിചയവും നല്ല നിയമ പരിജ്ഞാനവും ഉള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സബ് കളക്ടറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന് സമീപം, പെരിന്തല്‍മണ്ണ 679 322 എന്ന വിലാസത്തില്‍ 2024 ഏപ്രില്‍ 30 വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ലഭിക്കണം. ഫോണ്‍ 04933- 227214.