തരൂർ നെഹ്റുവിൻ്റെ പുസ്തകം വായിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ

യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും 15 വർഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന് ജനം മറുപടി നൽകും എന്നും പന്ന്യൻ രവീന്ദ്രൻ.

തരൂർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും എന്നാൽ താൻ ജനങ്ങളുടെ യൂണിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

എവിടെ പോയി ബിരിയാണി ചെമ്പിലെ സ്വർണമെന്നും ചോദിച്ചു. അതുപോലെ മറ്റൊരു ആരോപണമാണ് ഇപ്പോഴും വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന പോളിംഗ് എൽഡിഎഫിന് അനുകൂലമാണ്. തരൂർ നെഹ്റുവിൻ്റെ പുസ്തകം വായിക്കണമെന്നും തരൂരിന് പഴയ പലതും ഓർമ്മയില്ല എന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...

ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ്‌ ചന്ദ്രശേഖറെ പ്രഖ്യാപിച്ചു

സംസ്ഥാന ബി ജെ പിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ്...