പാനൂർ വിഷ്ണുപ്രിയ വധക്കേസ്; വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരില്‍ പാനൂരില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുലയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കിയ കേസാണിത്.

കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്താണ് (27) കേസിലെ പ്രതി.

പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണുപ്രിയ. 2022 ഒക്ടോബർ 22നാണ് അരുംകൊല.

പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ (23) പകല്‍ 12 മണിയോടെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രണയം നിരസിച്ചയിലുള്ള പകയാണ് ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വിഷ്ണുപ്രിയ തനിച്ച്‌ വീട്ടില്‍ നിന്ന് ആണ്‍ സുഹൃത്തായ പൊന്നാനി പനമ്ബാടിയിലെ വിപിൻ രാജുമായി വീഡിയോ കോള്‍ വഴി സംസാരിച്ച്‌ കൊണ്ടിരിക്കുമ്ബോള്‍ ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് കൊലപ്പെടുത്തുകയായിരുന്നു.

ബാഗില്‍ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്.

ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകള്‍ക്കും പരിക്കേല്‍പ്പിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിൻ രാജിനോട് ഫോണില്‍ പറഞ്ഞിരുന്നു.


വിപിന്റെ വെളിപ്പെടുത്തലായിരുന്നു കേസില്‍ നിർണായകമായത്.

മാത്രമല്ല പ്രതി വിഷ്ണുപ്രിയയുടെ വീട്ടില്‍ കൃത്യം നടത്താനായി എത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സംഭവത്തിന്റെ രണ്ടുദിവസം മുമ്ബ് പ്രതി കൂത്തുപറമ്ബിലെ കടയില്‍നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു.

ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതും തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്ബാകെ ഹാജരാക്കിയിരുന്നു.

2023 സെപ്റ്റംബർ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

ആകെ 73 സാക്ഷികളാണുള്ളത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

കേസില്‍ അറസ്റ്റിലായ ശ്യാംജിത്ത് അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീണ്‍, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരാകുന്നത്

Leave a Reply

spot_img

Related articles

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത്...

പണയസ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500...

കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ

കർണാടക കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കൊല നടത്തിയത്.ഗിരീഷിന്റെ...