ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആയ ‘വാഗമൺ ഇന്റർനാഷനൽ ടോപ് ലാൻഡിങ് അക്യുറസി’ കപ്പ് 19 മുതൽ 23 വരെ വാഗമണ്ണിൽ നടക്കും.22നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുക്കും. 75 മത്സരാർഥികളും നാൽപതിലേറെ വിദേശ ഗ്ലൈഡറുകളും മേളയിലുണ്ടാകും.കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടി പിഎസ്), ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപി സി) എന്നിവ സഹകരിച്ചാണ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്.