പാറമ്പുഴ കൂട്ട കൊലപാതകകേസ് പ്രതിയുടെ വധശിക്ഷ റദ്ദാക്കി

20 വർഷം പരോൾ ഇല്ലാത്ത തടവാക്കി ശിക്ഷ കുറച്ച് ഹൈക്കോടതി.

പ്രതിഭാഗം നൽകിയ അപ്പീലിലാണ് പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിൻ്റെ (35) വധശിക്ഷ റദ്ദാക്കിയത്.

2015 മേയ് 17 നാണ് സംഭവം.

കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ വീട്ടിൽ ലാലസൻ (60), ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന (54), മൂത്ത മകൻ പ്രവീൺ ലാൽ (28) എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്.

വീടിനോട് അനുവദിച്ചുള്ള ഡ്രൈ ക്ലീൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരവേയാണ് പ്രവീണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഇവിടെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ പ്രവീണിനെയും മാതാപിതാക്കളെയും അതിദാരുണമായി കൊലപ്പെടുത്തി ഏട്ടര പവൻ സ്വർണവുമായി കടന്നത്.

കൊല്ലപ്പെട്ട ലാലസന്റെയും പ്രസന്നകുമാരിയുടെയും ഇളയമകനും പ്രവീണിന്റെ സഹോദരനുമായ വിപിൻ ലാലിനു മൂന്നുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതി നൽകണമെന്നും ശിക്ഷാവിധിയിലുണ്ടായിരുന്നു.

മൂന്നുപേരുടെയും കഴുത്തിനു മുകളിലായി ആകെ 45 മുറിവുകളാണ് ഉണ്ടായിരുന്നത്.

കേസിൽ വിചാരണക്കോടതിയാണ് 20 വർഷം കഠിന തടവ് വിധിച്ചിരുന്നത്.

ഇത് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി.

ഇപ്പോൾ ജയിലിൽ കിടന്ന ഏഴ് വർഷത്തെ ശിക്ഷ കാലയളവ് 20 വർഷത്തിൽ കുറവ് ചെയ്യാമെന്നും കോടതി വിധിച്ചു.

പ്രതിക്ക് വേണ്ടി ഹെെക്കോടതിയിൽ അഡ്വ: എം.പി.മാധവൻകുട്ടി, വിചാരണ കോടതിയിൽ കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ.ബാബു എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട്...

സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്...

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...

വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം

കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം.. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന...