മാതൃത്വ അവധിക്കൊപ്പം രണ്ടുവർഷത്തെ ശിശുസംരക്ഷണ അവധിയും സ്‍ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: 180 ദിവസത്തെ മാതൃത്വ അവധി കൂടാതെ രണ്ടുവർഷത്തെ ശിശുസംരക്ഷണ അവധി വനിത ജീവനക്കാരുടെ ഭരണഘടന പരമായ അവകാശമാണെന്ന് സുപ്രീംകോടതി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

അത്തരം അവധികൾ ലഭിക്കാത്തതാണ് പലപ്പോഴും ജോലി രാജിവെക്കാൻ വനിത ജീവനക്കാരെ പ്രേരിപ്പിക്കുന്നത്.

ഹിമാചൽ പ്രദേശിലെ സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രഫസർ ആയ ശാലിനി ധർമാനിയുടെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ശാലിനിക്ക് വേണ്ടി അഭിഭാഷകയായ പ്രഗതി നിഖ്റയാണ് ഹാജരായത്.

അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞിന് അടിക്കടി ശസ്ത്രക്രിയകൾ ആവശ്യമായതിനാൽ ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ കേന്ദ്ര സിവിൽ സർവീസ് (ലീവ്) ചട്ടങ്ങളിലെ സെക്ഷൻ 43 സിക്ക് സമാനമായി സംസ്ഥാന സർവീസ് നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹിമാചൽ പ്രദേശ് സർക്കാർ തന്റെ നിലവിലുള്ള ലീവ് തീർന്നിട്ടും ഹിമാചൽ പ്രദേശ് സർക്കാർ ശാലിനിക്ക് ചൈൽഡ് കെയർ ലീവ് അനുവദിച്ചില്ലെന്ന് ശാലിനി പരാതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് സർക്കാരിന്റെ നടപടിയിൽ വിയോജിപ്പിച്ച് പ്രകടിപ്പിച്ച സുപ്രീംകോടതി ബെഞ്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം എന്നത് പ്രത്യേകാവകാശമല്ല, മറിച്ച് ഭരണഘടനാപരമായ ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടിയത്.

അതിന് സ്ത്രീകളെ പ്രാപ്തമാക്കുന്നതാണ് ശിശുസംരക്ഷണ അവധി.

അല്ലാത്തപക്ഷം, തങ്ങളുടെ ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കുട്ടികളെ നോക്കാൻ അമ്മമാർക്ക് ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ ഉടൻ രൂപീകരിക്കാൻ ഹിമാചൽ പ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.

സമിതിയിൽ സാമൂഹ്യക്ഷേമം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരും ഉൾപ്പെടും. വനിതാ ജീവനക്കാരുടെ ശിശു സംരക്ഷണ അവധിയുടെ പ്രശ്നം സമഗ്രമായി അവലോകനം ചെയ്യുക എന്നതാണ് സമിതിയുടെ ചുമതല.

സംസ്ഥാനത്തെ സർവീസ് ചട്ടങ്ങളിൽ സ്ത്രീകളുടെ ശിശു സംരക്ഷണ അവധി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം ശിപാർശ ചെയ്തുകൊണ്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുമായി സഹകരിച്ച് ജൂലൈ 31 നകം റിപോർട്ട് സമർപ്പിക്കാൻ സമിതിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ശാലിനിയുടെ അടിയന്തിര സാഹചര്യങ്ങൾ അംഗീകരിച്ചുകൊണ്ട്, അന്തിമ തീരുമാനത്തിലെത്തുന്നത് വരെ ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ (അസ്ഥികൾ പൊട്ടിപ്പോകുന്ന രോഗം) ബാധിച്ച മകനെ പരിചരിക്കുന്നതിന് അസാധാരണമായ അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി ഹിമാചൽ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...