ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി ഇന്ന് യോഗം ചേരും.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ, പാകിസ്ഥാൻ തുർക്കി, ചൈന എന്നീ രാജ്യങ്ങളുമായുളള നയതന്ത്രതലത്തിൽ വന്ന മാറ്റങ്ങളെല്ലാം മിസ്രി സമിതിയെ അറിയിക്കും. പഹൽഗാം ഭീക്രരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യോഗം.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും പാക് ഭീകരത തുറന്നു കാട്ടാനുമായി വിദേശരാജ്യത്തേക്ക് സർവകക്ഷി പ്രതിനിധി സംഘത്തെ അയ്ക്കാൻ കേന്ദ്രസർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.