ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്.ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയുടെ ഭാഗങ്ങളും കൊള്ളയടിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്. 2015 ലെ യുഡിഎഫ് ഭരണ കാലത്ത് പുതുക്കി പണിത ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയുടെ ഭാഗങ്ങളാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നത്.

