പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനായിരുന്നെന്നു എം.വി.ഗോവിന്ദൻ

തൃശൂരിൽ പാർട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനായിരുന്നെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

പാർട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. നിയമപരമായ ഇടപാടുകൾ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ. 30വർഷമായി തൃശൂർ ബാങ്കിൽ പാർട്ടിക്ക് അക്കൗണ്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്നാണ് ആദായനികുതി വകുപ്പ് നിലപാടെടുത്തത്.

നിയമപരമായ ഇടപാട് നടത്തുന്നതിനെ തടയുന്നതിന് ആദായനികുതി വകുപ്പിന് അവകാശമില്ല. വിവാദം ഉണ്ടാക്കേണ്ടെന്ന് വിചാരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പണം പാർട്ടി ചെലവഴിക്കാതെ സൂക്ഷിച്ചു. തെറ്റു ചൂണ്ടിക്കാട്ടി പാർട്ടി ബാങ്കിനു കത്തു നൽകി. തെറ്റു പറ്റിയതായി പാർട്ടിക്ക് ബാങ്ക് രേഖാമൂലം കത്ത് നൽകി. ആദായ നികുതി വകുപ്പ് നിർദേശിച്ചത് അനുസരിച്ചാണു പണവുമായി പാർട്ടി നേതൃത്വം ആദായനികുതി ഉദ്യോഗസ്‌ഥരെ കാണാൻ ബാങ്കിലെത്തിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...