പാസഞ്ചര്‍ ട്രെയിനുകളില്‍ കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകള്‍ കുറച്ച് റെയില്‍വേ.
മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയാക്കി.
യുടിഎസ് ആപ്പ് വഴി ടിക്കറ്റുകള്‍ ലഭിച്ചുതുടങ്ങി.
നോര്‍ത്തേണ്‍ റയില്‍വേയില്‍ നടപ്പാക്കിയത് രണ്ടുദിവസംമുന്‍പാണ്.
ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു.