പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല

പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍) ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. സൈറ്റ് ടെക്‌നിക്കല്‍ മെയിന്റനന്‍സിന്റെ ഭാഗമായാണ് നടപടി.

ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതല്‍ സെപ്റ്റംബര്‍ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിന്റ്മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവര്‍ത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...