കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.
പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്.
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ദീര്‍ഘകാലമായി ജോലി ചെയ്ത് വരുകയായിരുന്നു രവികുമാർ.
അതിനിടയിലാണ് പത്തനംതിട്ടയില്‍ വെച്ച് ഇത്തരമൊരു സംഭവം നടക്കുന്നത്.
മരിച്ച രവികുമാർ മുണ്ടക്കയം സ്വദേശിയാണ്.
ഇദ്ദേഹത്തെ കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.