കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും

മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേർ അകാരണമായി അവധിയെടുത്ത് മുങ്ങിയത്.

അകാരണമായി അവധി എടുത്തവർക്കെതിരെ നടപടി ഉണ്ടാകും. മദ്യപിച്ച് ജോലിക്കെത്തിയ 250 കെഎസ്ആർടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്പെൻഡ് ചെയ്തത്.

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കൂട്ട അവധി.

പത്തനംതിട്ടയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാർ കുടുങ്ങി.

ഇക്കാര്യം അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാർ അവധിയെടുത്ത് മുങ്ങി.

പിന്നാലെ പത്തനാപുരത്തിൻ്റെ ഗ്രാമമേഖലകളിലേക്കുള്ള സർവീസുകളുൾപ്പെടെ 15 സർവീസുകൾ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാർ കൊടും ചൂടിൽ ബസ് കിട്ടാതെ വലഞ്ഞു.

അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കിയെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....