വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.