പി.സി.തോമസ് ജോസ് കെ മാണിയുടെ വസതിയിലെത്തി

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പൊട്ടിത്തെറികള്‍ക്കിടെ മുതിര്‍ന്ന നേതാവ് പിസി തോമസ് ജോസ് കെ മാണിയുടെ വസതിയിലെത്തി. പിസി തോമസ് മാണി സാറിന്‍റെ വീട്ടിലെത്തുന്നത് പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യം. മുതിര്‍ന്ന യുഡിഎഫ് നേതാവിന്‍റെ സന്ദര്‍ശനത്തില്‍ ഞെട്ടി യുഡിഎഫ് കേന്ദ്രങ്ങള്‍

പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ രാജി വെക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖനായ പിസി തോമസ് ജോസ് കെ മാണിയുടെ വീട്ടിലെത്തുന്നത് എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. കുട്ടിയമ്മ മാണിയുമായും നിഷ ജോസ് കെ മാണിയുമായും ഏറെനേരം സംസാരിച്ച പിസി തോമസ് കോട്ടയത്ത് കെഎം മാണി സ്മൃതി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്ന ജോസ് കെ മാണിയുമായും ഫോണില്‍ സംസാരിച്ചതായാണ് സൂചന.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഏക മണ്ഡലമായ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം പാരമ്യത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ പിടിച്ചു കുലുക്കുന്ന വിധം സംഘടനക്കുള്ളില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുന്നത് എന്നത് യുഡിഎഫിനെ അലട്ടുന്നുണ്ട്.

ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രസാദ് ഉരുളികുന്നം മോന്‍സ് ജോസഫിനെതിരെ വിവാദമുയര്‍ത്തി രാജി വച്ചിരുന്നു. കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പാലായിലെ നിയോജക മണ്ഡലം നേതൃത്വം ഒന്നാകെ തന്നെ രാജിവച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...