വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി ഡി പി ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യത.എൽ ഡി എഫിന് നിരുപാധിക പിന്തുണ കൊടുക്കേണ്ടതില്ലെന്ന് നേതൃ യോഗം തീരുമാനിച്ചു.പിന്തുണയ്ക്കണമെങ്കിൽ മുന്നണി പരിഗണന ലഭിക്കണം. മുന്നണിയിലെ ഘടകകക്ഷികൾക്ക് ലഭിക്കുന്ന പ്രാതിനിധ്യം ലഭിക്കണം.മുൻ കാലങ്ങളിൽ പി ഡി പി പിന്തുണച്ച മുന്നണികൾ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

