പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചുതമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പൊൻകുന്നത്ത് തുണി വ്യാപാരം നടത്തുന്നയാളാണ് ശങ്കരപാണ്ഡ്യൻ. റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

