ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പൊലീസിന് ബോധ്യമുണ്ടാവണം: പോലീസിനോട് ഹൈക്കോടതി

കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പൊലീസിന് ബോധ്യമുണ്ടാവണം.

ഇത് ഒരു ഭരണഘടനാപരമായ കാര്യമാണ്.

അതിനെ മാനിച്ചേ മതിയാകൂ. രാജ്യം സ്വതന്ത്രമായി 75 വർഷം കഴിഞ്ഞിട്ടും കൊളോണിയൽ മനോഭാവം മാറിയില്ല എന്നത് ശരിയല്ല.

ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയല്ല താൻ സംസാരിക്കുന്നതെന്നും സംസ്ഥാന പൊലീസിലെ ഭൂരിഭാഗം പേരും നല്ലവരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ജനങ്ങളെ ‘എടാ’, ‘പോടാ’ വിളിക്കാതെയും തെറി പറയാതെയും മോശം വാക്കുകൾ ഉപയോഗിക്കാതെയും പൊലീസിന് പ്രവർത്തിക്കാൻ അറിയില്ലേയെന്ന് കോടതി ചോദിക്കുന്നു.

പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ സത്യവാങ്മൂലത്തിൽ, പൊലീസ് നടപടിയുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തുന്നത് ജോലി തടസ്സപ്പെടുത്തുന്നതാണ് എന്ന വാദത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.


‘‘പൊലീസുകാർ സംസ്കാരത്തോടും മര്യാദയോടും കൂടി പെരുമാറണമെന്ന് ഡിജിപി സർക്കുലർ ഇറക്കിയ കാര്യം പോലും അറിയില്ല എന്നുണ്ടോ?

അതോ അത് അനുസരിക്കാൻ വിസമ്മതിക്കും എന്നാണോ?

അത്തരം സാഹചര്യങ്ങളിൽ ഒരു പൊലീസ് മേധാവിക്ക് എങ്ങനെയാണ് ആ സ്ഥാനത്തിരിക്കാൻ പറ്റുന്നത്?

അദ്ദേഹം ഉചിതമായ രീതിയിൽ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച കാര്യങ്ങൾ കോടതിയെ അറിയിച്ചിരുന്നു.

മര്യാദയ്ക്കു പെരുമാറണം എന്നു പറയുന്നത് ഉള്‍ക്കൊള്ളാൻ പൊലീസിനുള്ളിലെ ചില‍ർക്കെങ്കിലും സാധിക്കുന്നില്ല എന്നാണോ?”

കോടതി ചോദിക്കുന്നു.

പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റു ചെയ്തവരെ സംരക്ഷികാത്തിരിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...