സുരേഷ് ഗോപിക്ക് അല്ല കുഴപ്പമെന്നും സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത തൃശൂർകാർക്കാണെന്നും മന്ത്രി പറഞ്ഞു.ഏറെ കാലമായി അടുത്തറിയാവുന്നയാളാണ് സുരേഷ് ഗോപി, പറയാനുള്ളതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞുകഴിഞ്ഞു. ഇനി പുതുതായി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പ്രസംഗം കേട്ട് അന്ന് പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഇപ്പോള്‍ കാര്യം മനസ്സിലായില്ലേ എന്ന് ഗണേഷ് കുമാർ ചോദിച്ചു.കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിന് പുറകില്‍ എസ് പിയുടെ തൊപ്പി വെച്ചിരുന്ന ആളാണ് സുരേഷ് ഗോപി എന്നും ഗണേഷ് കുമാർ പറഞ്ഞു. വർർഷങ്ങള്‍ക്ക് മുമ്ബ് ഭരത് ചന്ദ്രൻ ഐ പി എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്.സാധാരണ ഉന്നത പോലീസുകാർ കാറില്‍ യാത്ര ചെയ്യുമ്ബോള്‍ അവരുടെ തൊപ്പി ഊരി മാറ്റി സീറ്റിന്റെ പിന്നില്‍ വെക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേകാലം എസ് പിയുടെ ഐ പി എസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നില്‍ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ. ഗണേഷ് കുമാർ പറഞ്ഞു.സുരേഷ് ഗോപിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. സതിരഞ്ഞെടുപ്പിന് മുമ്ബ് തൃശുർകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായെന്നും ഇനി തൃശൂർകാർ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രാർത്ഥിക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു.എമ്ബുരാനെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘപരിവാർ ആക്രമണമാണെന്നും സിനിമക്കെതിരെ ആക്രമണം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്നും ജനാധിപത്യപരമായ വിമർശനം ആവാം എന്നാല്‍ അത് ഇങ്ങനെയാകരുതെന്നും അദ്ദേഹം പറഞ്ഞു.