വിയറ്റ്നാമിലെ രണ്ട് പുതിയ പ്ലാൻ്റുകളിൽ പെപ്സികോ നിക്ഷേപം

യുഎസിലെ ഭക്ഷ്യ-പാനീയ ഭീമനായ പെപ്‌സികോ വിയറ്റ്‌നാമിൽ 400 മില്യൺ ഡോളർ കൂടി ന്ക്ഷേപിക്കാൻ പോകുന്നു.

Suntory PepsiCo Vietnam Beverage ഉൾപ്പെടെ 60-ലധികം യുഎസ് സംരംഭങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കഴിഞ്ഞയാഴ്ച വിയറ്റ്നാമിൽ നടത്തിയ സന്ദർശനത്തിലാണ് ഈ തീരുമാനം പുറത്തു വിട്ടത്.

രണ്ട് പുതിയ പ്ലാൻ്റുകൾ നിർമ്മിക്കുന്നതിനാണ് നിക്ഷേപം.

പെപ്‌സികോയുടെ സുസ്ഥിര ലക്ഷ്യങ്ങൾക്കൊപ്പം പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളാൽ രണ്ട് പ്ലാൻ്റുകളും പ്രവർത്തിക്കും.

ഭക്ഷ്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടാമത്തെ പ്ലാൻ്റ് വടക്കൻ ഹാ നാം പ്രവിശ്യയിൽ സ്ഥാപിക്കും.

ഇതിന് 90 മില്യൺ ഡോളർ നിക്ഷേപം ആവശ്യമാണ്.

രണ്ട് ഫാക്ടറികളും കമ്മീഷൻ ചെയ്യുന്ന സമയം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും റിപ്പോർട്ടിൽ നൽകിയിട്ടില്ല.

കഴിഞ്ഞ വർഷം അവസാനത്തോടെ ഹാ നാം ഫാക്ടറിക്ക് നിക്ഷേപ സർട്ടിഫിക്കറ്റ് ലഭിച്ചതായും 2025 മൂന്നാം പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

1994 മുതൽ വിയറ്റ്നാമിൽ പെപ്സികോ പ്രവർത്തിക്കുന്നു.

നിലവിൽ വിയറ്റ്നാമിൽ അഞ്ച് ഫാക്ടറികൾ നടത്തുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...