കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ് പെരിയാറിലെ മത്സ്യക്കുരുതി.
ഇപ്പോൾ വരുന്ന കണക്ക് അനുസരിച്ച് ഏകദേശം 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കർഷകന്‍റെ പരാതി.
സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പോലീസിന്‍റെ നടപടി ഉണ്ടയിരിക്കുന്നത്.
ഇതിന് കാരണമായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതി.
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തൽ.
രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്.
രാസപരിശോധനയുടെ റിസൾട്ട് വരാൻ വൈകും.
അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ചു.
മത്സ്യക്കുരുതി സംബന്ധിച്ച് എലൂർ നഗരസഭയും പരാതി നൽകിയിരുന്നു.