കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം

പ്രവർത്തന മൂലധനം കണ്ടെത്താതെ പ്രതിസന്ധിയിലായ കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം.

സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ പണം മുടക്കും, പ്രവർത്തന മൂലധനം കെ ഫോൺ കണ്ടെത്തണം.

തുടങ്ങിയ വ്യവസ്ഥകളാണ് ഇപ്പോൾ.

വാണിജ്യ കണക്ഷനുകൾ നൽകിയും ഡാക്ക് കേബിൾ വാടകക്ക് നൽകിയും പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പുറമെ നൂറ് കോടി രൂപ വായ്പ തിരിച്ചടവും കെ ഫോണിന്റെ ചുമതലയാണ്.

പക്ഷെ തുടങ്ങിയതെവിടെയോ അവിടെ തന്നെ നിൽക്കുന്ന അഭിമാന പദ്ധതി പണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന ഘട്ടത്തിലാണ് പുതിയ സാധ്യതകൾ തേടുന്നത്.

പ്രവര്‍ത്തനത്തിന് മൂലധനം കണ്ടെത്താന്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുക, കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തുക, കെ ഫോണിനെ സ്റ്റാര്‍ട്ട് അപ്പായി അംഗീകരിച്ച് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കണ്ടെത്തുക തുടങ്ങിയ ആലോചനകളാണ് നടന്നത്.

ഒടുവിൽ വായ്പക്ക് ഇന്ത്യൻ ബാങ്കിനെ സമീപിച്ചു.

സർക്കാർ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

ദേശീയ പാത ഉദ്ഘാടനം, മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല.എൻഎച്ച് 66 തലപ്പാടി- ചെങ്കള,...

പാലാ വലിയപാലത്തിൽ നിന്ന് ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ്...

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു.പക്ഷാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍...

സ്വർണവിലയില്‍ ഇന്നും വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വൻ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760...