വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം.

മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്.

യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർക്ക് വയറിനും തലയ്ക്കുമാണ് പരുക്ക്.

ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർശയിൽ നിന്ന് വന്ന കാർ.

ഇതിൽ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്.

എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം.

നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...