അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി

അജൈവമാലിന്യങ്ങള്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തള്ളുന്നത് ഇപ്പോൾ സ്ഥിരം കഥയാണ്അല്ലേ?.

ഇങ്ങനെയുള്ളവരെ കണ്ടെത്താനും ​ബുദ്ധിമുട്ടായിരിക്കും.

എന്നാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി.

ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്കിലെ സ്വകാര്യ ഭൂമിയിൽ മാലിന്യങ്ങള്‍ തള്ളിയ ആളെയാണ് കണ്ടെത്തിയത്.

ഇന്നലെ രാത്രിയിലാണ് സംഭവം.

പ്ലാസ്റ്റിക് കവറുകളും ഓണ്‍ലൈന്‍ കൊറിയര്‍ കമ്പനികളുടെ പാക്കിംഗ് ബോക്‌സും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയുന്ന കണ്ടെയ്‌നറുകളും മറ്റുമാണ് ഇവിടെ തള്ളിയ നിലയില്‍ കണ്ടെത്തിയത്.

മാലിന്യം പരിശോധിച്ചപ്പോള്‍ ഇതിലെ കൊറിയര്‍ ബോക്‌സില്‍ നിന്ന് മേല്‍വിലാസം കണ്ടെത്തി.

ഈ വിലാസം പിന്തുടര്‍ന്നാണ് ആളെ കണ്ടെത്തിയത്.

ഇയാളില്‍ നിന്ന് പിഴ ഈടാക്കുകുയം മാലിന്യം തിരച്ചെടുപ്പിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...