മേയർ തട‌ഞ്ഞ ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആൾ;എം.വിൻസന്റ് എം.എൽ.എ

മേയർ തട‌ഞ്ഞ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എൽ.എ.

തനിക്ക് ചില ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉയർത്തിയത്.

മേയറും എം.എൽ.എയും ബസ് തടഞ്ഞ സംഭവമുണ്ടായപ്പോൾ തന്നെ കണ്ടക്ടർ, എ.എ റഹീമിനെ വിളിച്ചു.

അദ്ദേഹം സംസാരിച്ച ശേഷം ഒരു സോറി പറയണം എന്ന് ആവശ്യപ്പെട്ടതായി കണ്ടക്ടർ ചിലരോട് പറഞ്ഞുവെന്നാണ് ജീവനക്കാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയതെന്നും എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വെച്ച് ബസ് തടഞ്ഞ ശേഷം യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.

മേയറെ അനുകൂലിക്കുന്നവർ പറയുന്നത് പ്രകാരമാണെങ്കിൽ, പൊലീസ് കസ്റ്റഡിയിലിരുന്നപ്പോഴാണോ യദു ബസിൽ നിന്ന് മെമ്മറി കാർഡ് മോഷ്ടിച്ചതെന്നും കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‍സ് യൂണിയൻ പ്രസിഡന്റ് കൂടിയായ എം വിൻസന്റ് എം.എൽ.എ ചോദിച്ചു.

“സംഭവ ദിവസം ബസ് നിർത്തിയിട്ട ഉടനെ തന്നെ ഡ്രൈവർ യദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടുത്ത ദിവസം 11 മണി വരെ അദ്ദേഹം കസ്റ്റഡിയിലായിരുന്നു.

പിന്നീട് ജോലിയിൽ നിന്ന് മാറ്റിനിർത്തി.

ബസ് സ്റ്റേഷനിലേക്ക് യദു വന്നിട്ടില്ല.

അതുകൊണ്ടുതന്നെ ഭരണകക്ഷി യൂണിയനിലെയും കെഎസ്ആ‍ർടിസിയിലെയും ഉത്തരവാദപ്പെട്ട ആളുകൾ ചേ‍ർന്ന് നടത്തിയ ഓപ്പറേഷനാണ് ഈ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും അതുകൊണ്ട് ആകെ ഗുണം കിട്ടുന്നത് എം.എൽ.എയ്ക്കും മേയർക്കും മാത്രമാണെന്നും” അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...