വായുസേനയില്‍ നിന്നും വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിയ്‌ക്കേണ്ടതില്ല എന്ന പോളിസി പ്രകാരം ആദ്യ ഘട്ടമായി 2001 മുതല്‍ 2005 വരെ വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ (കോടതി നടപടികള്‍ ഇല്ലാത്തവ) 2025 ജൂലൈ മാസത്തില്‍ നശിപ്പിയ്ക്കുമെന്ന് എയര്‍ ഫോഴ്‌സ് റിക്കാര്‍ഡ്‌സ് അറിയിച്ചു. ഈ കാലയളവിൽ വായുസേനയില്‍ നിന്നും വിരമിച്ച ആര്‍ക്കെങ്കിലും വ്യക്തിഗത ഫയലുകള്‍ ആവശ്യമുണ്ടെങ്കില്‍ എയര്‍ ഫോഴ്‌സ് റിക്കാര്‍ഡ്‌സുമായി ബന്ധപ്പെടുക. ഫോൺ: 04862-222904.