സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ ചോർത്തി; രമേശ് ചെന്നിത്തല

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ ചോർത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല.മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്പാർക്കിന് അയച്ച കത്തും വാർത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിയിലുള്ളയാള്‍ ആണ് ജീവനക്കാരുടെ ഡാറ്റ ആവശ്യപ്പെട്ട് സ്പാർക്കിന് കത്തയച്ചത്. ഡാറ്റാ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാ സർക്കാർ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനാണ് നിർദ്ദേശം നല്‍കിയത്. ഇതിനായി ‘കെ-സ്മാർട്ട്’ വഴി വിവരങ്ങള്‍ എക്സല്‍ ഷീറ്റുകളാക്കി നല്‍കാൻ ആയിരുന്നു നിർദേശം. പിആർഡി സ്പെഷ്യല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാൻ നിർദ്ദേശം നല്‍കിയതായും ചെന്നിത്തല ആരോപിച്ചു.

എന്തിനുവേണ്ടിയാണ് ജീവനക്കാരുടെ ഇത്രയും സുപ്രധാനമായ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നീക്കത്തിലൂടെ ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വൻ ഡാറ്റാ ചോർച്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ മാസം 12-നകം വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് കത്തയച്ചത്. വ്യക്തിവിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത് സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒ.എസ്.ഡി ഇത്തരമൊരു കത്ത് അയക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഹൈക്കോടതി ജഡ്ജിമാർക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതായും, ഇക്കാര്യത്തില്‍ കോടതി സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഗതി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...