സന്താന ഭാഗ്യം നൽകുന്ന തൃപ്പൂണിത്തുറ പെരുന്നിനാകുളം ശ്രീകൃഷ്ണൻ


ഡോ: പി.ബി. രാജേഷ്

ഏതാണ്ട് 800 വർഷത്തിലധി കം പഴക്കമുള്ള പെരിന്നിനാകുളം ശ്രീ കൃഷ്ണക്ഷേത്രം എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത് .കൊച്ചി രാജാ വിന്റെ ക്ഷേത്രമായിരുന്നിത്.

പടിഞ്ഞാട്ട് ദർശനമായിട്ടുള്ള ശ്രീകൃഷ്ണ ക്ഷേ ത്രം അപൂർവമാണ്.അത് കൂടുതൽ ശക്തിയു ള്ള പ്രതിഷ്ഠയാണ്. പെരുന്നിനാകുളം കൃഷ് ണനെ നാട്ടുകാർ തെക്കേടത്തപ്പൻ എന്നാണ് വിളിക്കുന്നത്.

ഉദ്ദിഷ്ടകാര്യം സാധിക്കാൻ കദളിപ്പഴം ചേർത്ത പാൽപ്പായസവും മുഴുക്കാപ്പും നടത്തിയാൽ മതി.വെണ്ണ,കദളിപ്പഴം,അവൽ നിവേദ്യവും ഭഗവാന് പ്രിയപ്പെട്ട വഴിപാടുകളാണ്. സന്താന ഭാ ഗ്യത്തിനും ഇവിടെ പ്രാർത്ഥിച്ചാ ൽ മതിയാ വും.7 വ്യാഴാഴ്ച നിർമാല്യ ദർശനം നടത്തിയാ ൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. ഗണപതി, ഭദ്ര കാളി,ദുർഗ,സുബ്രഹ്മണ്യൻ,ശാസ്താവ്, നാഗയക്ഷി,നാഗങ്ങൾ,യോഗീശ്വരനും ഉപദേ വന്മാരാ ണ്.ശ്രീകോവിലിനോട് ചേർന്ന് തെക്ക് വശത്ത് ദക്ഷിണാ മൂർത്തിയെ ശിവലിംഗ രൂപത്തിൽ കാണാം.ജ്യോതിഷപരമായി വ്യാഴത്തെയാണ് ദക്ഷിണാ മൂർ ത്തിയും കൃഷ്ണനും പ്രതിനിധീ കരിക്കുന്നത്. അതി നാൽ വ്യാഴഗ്രഹ ദോഷത്തിനും വ്യാഴദശ മെച്ചപ്പെടാനും,അറിവ് നേടാനും,സന്താന ഭാ ഗ്യത്തിനും, സാമ്പത്തിക പുരോഗതിക്കും ഇവി ടെ ദർശനം നടത്തുന്നത് ഉത്തമമാണ്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഇവിടെ തൊട്ടിൽ കെട്ടിയാൽ ഒരു വർഷം തികയും മുമ്പ് സന്തതി പിറക്കും എന്നാണ് വിശ്വാസം.

രാവിലെ 5.30മുതൽ 9 മണി വരെയും വൈകീ ട്ട് 5.30 മുതൽ 7.30വരെയും ക്ഷേത്ര നട തുറ ന്നി രിക്കും.അഷ്ടമിരോഹിണിയും, വൃശ്ചികം ഒന്നുംവിശേഷമാണ്.എല്ലാ മാസവും തിരുവോ ണ ഊട്ട് നടക്കുന്നു. കുംഭത്തിലെ രോഹിണി യിൽ ആറാട്ടോടെ അവസാനിക്കുന്ന അഞ്ചു ദി വസത്തെ ഉത്സവം കൊണ്ടാടുന്നു.

ഊരായ്മ ദേവസ്വം ബോർഡിനു കീഴിലാണെ ങ്കിലും നാട്ടുകാർ രൂപീകരിച്ച ട്രസ്റ്റാണ് ദൈനം ദിന കാര്യങ്ങളും പുനരുദ്ധാരണവും നടത്തു ന്നത്.ഇവിടെ പുലിയന്നൂർ ദിലീപൻ നമ്പുതിരി പ്പാടാണ് തന്ത്രി.പെരുന്നിനാകുളം ശിവക്ഷേത്ര വും ഇതിനടുത്താണ്.ഗിരീശൻ നമ്പൂതിരിപ്പാ ടാണ് മേൽശാന്തി.

അഷ്ടമംഗല പ്രശ്നവിധി അനുസരിച്ച് പുനരുദ്ധാരണം പൂർത്തിയായി. 2023 ജൂൺ 21 ന്
പുന പ്രതിഷ്ഠ നടത്തും

Leave a Reply

spot_img

Related articles

ജോൺസൺ പുതുപ്പറമ്പിലച്ചന് സ്വീകരണം

യു എ ഇ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ പുതിയ Priest-In-Charge-ആയി ചുമതലയേൽക്കുന്ന ജോൺസൺ പുതുപ്പറമ്പിലച്ചനെ 21 മേയ് (ബുധനാഴ്‌ച) രാത്രിയിൽ...

ഖത്തര്‍ വേദിയാകുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന്

ഖത്തര്‍ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫിഫ അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും. ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ്...

മിൽമ പാൽ കിട്ടാതാകുമോ? മിൽമ തിരുവനന്തപുരം മേഖലയിൽ സമരം, രാവിലെ ആറിന് ശേഷം പാൽവണ്ടികൾ പുറപ്പെട്ടില്ല

മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി...

‘പാകിസ്ഥാനിയെ കല്യാണം കഴിക്കണം’; കോഡ് ഭാഷയിൽ ഐഎസ് ഏജന്‍റുമായി ചാറ്റ്, ബ്ലാക്ക് ഔട്ട് വിവരങ്ങളും ജ്യോതി ചോർത്തി

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്....