ജനപ്രതിനിധികൾ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി

ജനപ്രതിനിധികൾ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന നിയമസഭയിലെ എം എൽ എ മാരും രാജ്യസംഭ അംഗങ്ങളും തൽസ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹർജി നൽകിയത്. എം എൽ എ മാരായ കെ രാധാകൃഷ്ണൻ, കെ കെ ശൈലജ, ഷാഫി പറമ്പിൽ, എം മുകേഷ്, വി ജോയ്, എന്നിവരും രാജ്യ സംഭാംഗങ്ങളായ കെ സി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും മത്സരിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.

ഇവർ നിലവിലുള്ള ആനുകൂല്യങ്ങൾ പറ്റിക്കൊണ്ടാണ് മത്സരിക്കുന്നതെന്നും തൽസ്ഥാനം രാജിവെച്ച് മത്സരിക്കാൻ കോടതി നിർദ്ദേശം നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...