പെട്രോൾ ഡീസൽ വില ലിറ്ററിന് 2 രൂപ കുറച്ചു

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 2 രൂപ കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ നിരക്ക് പരിഷ്കരണത്തിൽ ഏകദേശം രണ്ട് വർഷത്തെ ഇടവേള അവസാനിപ്പിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം.

പുതുക്കിയ വില മാർച്ച് 15 വെള്ളിയാഴ്ച അതായത് ഇന്നു രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു.

രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 96.72 രൂപയിൽ നിന്ന് 94.72 രൂപയാകും.

ഡീസലിന് 89.62 രൂപയിൽ നിന്ന് 87.62 രൂപയാകും.

രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിച്ചതായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) അറിയിച്ചതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം എക്‌സിൽ ഒരു പോസ്റ്റിൽ അറിയിച്ചു.

പെട്രോളിൻ്റെയും ഡീസലിൻ്റെയും വില ലിറ്ററിന് 2 രൂപ കുറച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോടിക്കണക്കിന് ഇന്ത്യക്കാരുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവും വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

ഉപഭോക്തൃ വിശ്വാസവും ചെലവും വർധിപ്പിക്കാനും ഗതാഗതത്തെ ആശ്രയിക്കുന്ന ബിസിനസ്സുകളുടെ ചെലവ് കുറയ്ക്കാനും ലോജിസ്റ്റിക്‌സ്, ഉൽപ്പാദനം, റീട്ടെയിൽ മേഖലകളിലെ ലാഭം വർധിപ്പിക്കാനും ട്രാക്ടർ ഓപ്പറേഷനുകൾക്കും പമ്പ് സെറ്റുകൾക്കുമുള്ള കർഷകരുടെ ഔട്ട്‌ഗോ കുറയ്ക്കാനും തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...